22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 14, 2024
December 7, 2024
December 7, 2024
November 28, 2024
November 24, 2024
November 3, 2024
October 25, 2024
September 22, 2024
November 29, 2023

ഐഎസ്എല്ലിന് തിരിച്ചടി നൽകി ബ്ലാസ്റ്റേഴ്സ് ആരാധകർ

ആർ ഗോപകുമാർ
കൊച്ചി
March 14, 2023 2:17 pm

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റ തിരിച്ചടി ലീഗിന്റെ ടെലിവിഷൻ റേറ്റിങ്ങിലാടക്കം തിരിച്ചടി ആയതോടെ ആകെ ആശയകുഴപ്പത്തിലാണ് ലീഗ് അധികൃതർ.ബ്ലാസ്റ്റേഴ്‌സ് കളത്തിന് പുറത്തായതയോടെ ടെലിവിഷൻ റേറ്റിങ്ങിൽ കേരളത്തിലടക്കം കുത്തനെ ഇടിവുണ്ടായി ബ്ലാസ്റ്റേഴ്‌സ് പുറത്തായതോടെ കളികൾ കാണാൻ ടെലിവിഷനിലടക്കം പ്രേക്ഷകരില്ലാത്ത അവസ്ഥയെ എങ്ങനെ നേരിടണമെന്ന ആശങ്കയിലാണ് അധിക്രതർ .ഇതിനെ മറികടക്കാൻ ഫൈനലിൽ ടിക്കറ്റ് നൽകുമെന്ന രീതിയിൽ മലയാളത്തിലെ ചില ചാനലുകളുമായി ചേർന്ന് നടത്തിയ പ്രചാരണത്തിനും തണുപ്പൻ പ്രതികരണമാണ്.

ബെംഗളൂരു എഫ്‌സിയുമായി നടന്ന മത്സരത്തിലുണ്ടായ വിവാദങ്ങളുടെ അലയൊലികൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. മത്സരത്തിൽ റഫറി എടുത്ത തെറ്റായ തീരുമാനത്തിനെതിരെ ആദ്യം ടീം പ്രതിഷേധിച്ചെങ്കിൽ ഇപ്പോൾ ആ പ്രതിഷേധം മുന്നോട്ടു കൊണ്ടു പോകുന്നത് ആരാധകരാണ്. സോഷ്യൽ മീഡിയ ഇതിനൊരു ഉപകരണമാക്കി മാറ്റി തങ്ങളുടെ പ്രതിഷേധം കൃത്യമായി ആരാധകർ മുന്നോട്ടുകൊണ്ടുപോകുകയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകളും പ്രതിഷേധങ്ങളും നിറഞ്ഞതിന് പുറമെ പ്രതിഷേധ ചൂട് സുനിൽ ഛേത്രിയും അനുഭവിച്ചു . തങ്ങളുടെ അമർഷം താരത്തിന്റെ പ്രൊഫൈലിൽ പ്രകടിപ്പിച്ച ആരാധകർ അതിനു ശേഷം ഐഎസ്എല്ലിന് എതിരെയും തിരിഞ്ഞു . ഹാഷ്‌ടാഗുകൾ ഉൾപ്പെടെയുള്ള പ്രതിഷേധത്തിന് പുറമെ അൺഫോളോ ക്യാംപയിൻ ആരാധകർ ആരംഭിച്ചപ്പോൾ ഐഎസ്എൽ ഇൻസ്റ്റാ പേജിനു ഒരു ലക്ഷം ഫോളോവേഴ്‌സിനെ ഒറ്റ രാത്രി കൊണ്ട് നഷ്‌ടമായിരുന്നു.

ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫിഷ്യൽ ആപ്പിന് നേരെ തിരിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ. ഗൂഗിൾ പ്ലേ സ്റ്റോറിലുള്ള ആപ്പിന് നേരത്തെ നാല് സ്റ്റാർ റേറ്റിങ് ഉണ്ടായിരുന്നെങ്കിൽഇ പ്പോൾ അത് ഒന്നായി കുറഞ്ഞു .ഇതിന് പുറമെ ലോകത്തിലെ ഏറ്റവും മോശം ലീഗാണ് ഇതെന്നും മത്സരം നിയന്ത്രിക്കുന്നത് മോശം റഫറിമാരാണെന്നും ആരും ആപ്പ് ഡൗൺലോഡ് ചെയ്യരുതെന്നുമുള്ള നിരവധി റിവ്യൂകളും ആരാധകർ നൽകിയിരിക്കുന്നു.സൂപ്പർ കപ്പ് കേരളത്തിൽ നടക്കാനിരിക്കെ കാണികളിൽ നിന്ന് ഉയരുന്ന പ്രതിഷേധം എങ്ങനെ തണുപ്പിക്കണമെന്ന് അറിയാതെ ഉഴലുകയാണ് അധിക്രതർ .

Eng­lish Sum­ma­ry: Blasters fans hit back at ISL; League offi­cials are confused

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.