1 February 2025, Saturday
KSFE Galaxy Chits Banner 2

ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി

Janayugom Webdesk
കൊല്‍ക്കത്ത
December 14, 2024 11:01 pm

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. എവേ മത്സരത്തില്‍ മോഹന്‍ ബഗാനെതിരെ 3–2നാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. ഒരു തവണ ലീഡെടുത്തെങ്കിലും തുടര്‍ച്ചയായ മൂന്നാം തോല്‍വിയിലേക്ക് മഞ്ഞപ്പട ഉരുണ്ടുവീഴുകയായിരുന്നു. ജാമി മക്ലാരന്‍, ജേസണ്‍ കമ്മിങ്സ്, ആല്‍ബെര്‍ട്ടോ റോഡ്രിഗസ് എന്നിവര്‍ ബഗാന്റെ ഗോളുകള്‍ നേടി. ഇഞ്ചുറി സമയത്തായിരുന്നു റോഡ്രിഗസിന്റെ വിജയഗോള്‍. ജീസെസ് ജിമിനെസ്, മിലോസ് ഡ്രിന്‍സിച്ച് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. 

തോല്‍വിയോടെ ബഗാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. 11 മത്സരങ്ങളില്‍ 26 പോയിന്റാണ് അവര്‍ക്ക്. ബ്ലാസ്‌റ്റേഴ്‌സ് പത്താം സ്ഥാനത്ത് തുടരുകയാണ്,. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് 11 പോയിന്റാണുള്ളത്. ഇനി പ്ലേ ഓഫ് കളിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.