13 March 2026, Friday

കണ്ണടച്ച് ഇരുട്ടാക്കി കേന്ദ്രം; ക്ഷാമമില്ലെന്ന് പെട്രോളിയം മന്ത്രാലയം

Janayugom Webdesk
ന്യൂഡല്‍ഹി
March 13, 2026 10:30 pm

പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമാകുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിൽ പെട്രോൾ, ഡീസൽ, എൽപിജി, പ്രകൃതി വാതകം എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു. രാജ്യത്ത് ഇന്ധനത്തിനും പാചക വാതകത്തിനും യാതൊരു ക്ഷാമവുമില്ലെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. ഇന്ത്യയുടെ റിഫൈനിങ് ശേഷി 258 ദശലക്ഷം മെട്രിക് ടൺ ആണെന്നും പെട്രോളും ഡീസലും ഉല്പാദിപ്പിക്കുന്നതിൽ രാജ്യം സ്വയംപര്യാപ്തമാണെന്നും അവര്‍ പറഞ്ഞു. എല്ലാ റിഫൈനറികളും പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നു. ക്രൂഡ് ഓയിൽ മതിയായ സ്റ്റോക്കുണ്ട്. വിതരണത്തിൽ പ്രശ്നങ്ങളൊന്നുമില്ല. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ല എന്നും അവർ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.