ഇന്ത്യൻ റെയിൽവേയ്ക്കായി അത്യാധുനിക സിഗ്നലിങ് സംവിധാനം വികസിപ്പിക്കാനൊരുങ്ങി ഖരഗ്പൂർ ഐഐടി. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഈ സംവിധാനം നൂതന സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തിയതുും കൃത്രിമം നടത്താനാത്തതുമായിരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. ബാലാസോര്‍ അപകടത്തിന് കാരണമായത് സിഗ്നലിങ്ങില്‍ വന്ന പിഴവുകളായിരുന്നു.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നടത്തിയ അഭ്യർത്ഥന പ്രകാരമാണ് ഐഐടി ഖരഗ്പൂരിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിലെ ഗവേഷകര്‍ ഇത്തരത്തിലൊരു സംവിധാനമൊരുക്കുന്നത്. ട്രെയിൻ ഗതാഗതത്തിലെ സുരക്ഷ, ആശയവിനിമയം, നിയന്ത്രണം എന്നിവ ഉറപ്പാക്കുന്നതിന് ബ്ലോക്ക്ചെയിന്‍ അധിഷ്ഠിതമായ സംവിധാനം പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.
English Summary: Blockchain signaling system is being prepared for railways
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.