
ജപ്പാനിലെ പ്രശസ്തമായ ടൊയോസു മത്സ്യ മാര്‍ക്കറ്റില്‍ നടന്ന ലേലത്തില്‍ വിറ്റ് പോയത് ഏകദേശം 32 കോടി രൂപയുടെ ബ്ലൂഫിന്‍ ട്യൂണ മത്സ്യം. 2026 വര്‍ഷത്തെ ആദ്യ ലേലമാണ് മാര്‍ക്കറ്റില്‍ നടന്നത്. 243 കിലോഗ്രാം തൂക്കമുള്ള ഭീമന്‍ ട്യൂണ നാല് പേര്‍ ചേര്‍ന്നാണ് ഉയര്‍ത്തിയത്. ലോകത്തിലെ ഏറ്റവും വില കൂടിയ മത്സ്യമാണ് അറ്റ്‌ലാന്റിക് ബ്ലൂഫിന്‍ ട്യൂണ. ജപ്പാനിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ സുഷിസന്‍മൈ സുഷിയുടെ മാതൃ കമ്പനിയായ കിയോമുറ കോര്‍പ്പറേഷനാണ് ലേലത്തില്‍ ഭീമന്‍ ട്യൂണ വാങ്ങിയത്. റെക്കോര്‍ഡ് ലേലം പുതുവർഷത്തിന്റെ ആഘോഷവും വരും വര്‍ഷത്തേക്കുള്ള ശുഭാപ്തി വിശ്വാസത്തിന്റെ സന്ദേശവുമാണെന്ന് റെസ്റ്റോറന്റ് ശൃംഖല മേധാവി കിയോഷി കിമുറ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.