തന്റെ പക്കലുള്ള വൻ ആയുധശേഖരത്തെക്കുറിച്ചും ആക്രമണം നടത്തേണ്ട സ്കൂളുകളുടെ ലിസ്റ്റുകളെക്കുറിച്ചും പൊങ്ങച്ചം പറയവെ പതിനൊന്നുകാരൻ അറസ്റ്റിലായി. കാർലോ “കിംഗ്‌സ്റ്റൺ” ഡൊറെല്ലി എന്ന കുട്ടിയാണ് ഫ്ലോറിഡയില്‍ നിന്ന് അറസ്റ്റിലായത്. രണ്ട് സ്കൂളുകളെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും തന്റെ പക്കല്‍ വൻ ആയുധശേഖരമുണ്ടെന്നും സഹപാഠികളോട് കുട്ടി പറഞ്ഞിരുന്നതായി ഒരു ഫേസ്ബുക്ക് പോസ്റ്റിൽ വോലൂസിയ കൗണ്ടി ഷെരീഫ് മൈക്ക് ചിറ്റ്‌വുഡ് പറഞ്ഞു.
കൂടാതെ കത്തികൾ, വാളുകൾ, മറ്റ് ആയുധങ്ങൾ എന്നിവയ്‌ക്കൊപ്പം ഒരു കൂട്ടം എയർസോഫ്റ്റ് റൈഫിളുകൾ, പിസ്റ്റളുകൾ, വ്യാജ വെടിമരുന്നുകൾ എന്നിവ വിദ്യാര്‍ത്ഥിയുടെ ആയുധശേഖരത്തിലുണ്ടായിരുന്നതായും ഇത് പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. ആയുധപ്പുരയുടെ വീഡിയോ കുട്ടി സഹപാഠികളെ കാണിച്ചിരുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഈ മാസം ആദ്യം തെക്കൻ സംസ്ഥാനമായ ജോർജിയയിലെ അപലാച്ചി ഹൈസ്‌കൂളിൽ നാല് പേരെ വെടിവെച്ച് കൊന്നതിന് 14 വയസുകാരൻ അറസ്റ്റിലായിരുന്നു. ഇതിനുപിന്നാലെ ആക്രമണ ഭീഷണി ഉയര്‍ത്തുന്ന കുട്ടികളെ നിരീക്ഷിച്ചുവരികയായിരുന്നു അധികൃതര്‍. ഇത്തരത്തില്‍ ആക്രമണ ഭീഷണിയുയര്‍ത്തുന്ന കുട്ടികളുടെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.