
മൊസാംബിക്കില്‍ നടന്ന ബോട്ടപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ മരണം സ്ഥിരീകരിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയാണ് മൃതദേഹം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. തേവലക്കര നടുവിക്കര ഗംഗയില്‍ പി പി രാധാകൃഷ്ണന്‍-ലീല ദമ്പതികളുടെ മകനായ ശ്രീരാഗ് സ്‌കോര്‍പിയോ മറൈന്‍ കമ്പനിയില്‍ ഇലക്ട്രോ ടെക്‌നിക്കല്‍ ഓഫീസറായിരുന്നു. ഭാര്യ:ജിത്തു, മക്കള്‍: അതിഥി, അനശ്വര്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.