മുംബൈയിൽ ബോട്ടപകടത്തിൽ 13 മരണം. ഇന്നലെ വൈകുന്നേരം ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപമാണ് അപകടം.
നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചാണ് ദുരന്തം, ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്നും എലെഫന്റാ ദ്വീപിലേക്ക് പോകുകയായിരുന്ന ബോട്ടാണ് മുംബൈ തീരത്തുവച്ച് അപകടത്തിൽപ്പെട്ടത്. 110 പേർ ബോട്ടിലുണ്ടായിരുന്നു. ഇവരില്‍ 94 പേരെ രക്ഷപ്പെടുത്തി. മറ്റ് മൂന്നുപേരുടെ നില അതീവഗുരുതരമാണ്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ലൈഫ് ജാക്കറ്റ് അണിഞ്ഞ യാത്രക്കാരെ അപകടത്തിൽ നിന്നും രക്ഷിക്കുന്നതും മറ്റൊരു ബോട്ടിലേക്ക് സുരക്ഷിതമായി കയറ്റുന്നതും വീഡിയോയിൽ കാണാം.
നാവികസേന, ജവഹർലാൽ നെഹ്രു പോര്‍ട്ട് അതോറിട്ടി, കോസ്റ്റ് ഗാർഡ്, യെല്ലോ ഗേറ്റ് പൊലീസ് സ്റ്റേഷൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. മത്സ്യത്തൊഴിലാളികളും ഇതിൽ പങ്കാളികളായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.