
അഴീക്കൽ മത്സ്യബന്ധന തുറമുഖത്ത് നിർത്തിയിട്ട ബോട്ട് കത്തിനശിച്ചു. പ്രേം സാഗർ എന്ന മത്സ്യബന്ധന ബോട്ടിനാണ് തീപിടിച്ചത്. പുലർച്ചെ 4.45നാണ് സംഭവം. ഉടൻ തന്നെ അഗ്നിശമന രക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
ഡീസൽ ടാങ്കിലേക്ക് തീ പടർന്ന് കയറിയത് വൻ സ്‌ഫോടനത്തിന് കാരണമായി. സമീപത്തുണ്ടായിരുന്ന ബോട്ടുകൾ ഉടൻ മാറ്റിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. ബോട്ട് പൂർണമായും കത്തിനശിച്ചനിലയിലാണ്. ഏകദേശം 60 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. തമിഴ്നാട് സ്വദേശി ആന്റണി രാജയുടെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച ബോട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.