ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന റെക്കോര്‍ഡ് നേടി ബോബി. ബോബിക്ക് മുപ്പത് വയസാണ് പ്രായം. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ആണ് ഏറ്റവും പ്രായം കൂടിയ നായയായി ബോബിയെ പ്രഖ്യാപിച്ചത്. ജീവിച്ചിരിക്കുന്ന നായ എന്ന് എക്കാലത്തെയും പ്രായം കൂടിയ നായ കൂടിയാണ് ബോബി. സ്വതന്ത്രമായ നടത്തം, മറ്റ് മൃഗങ്ങളുമായുളള ഇടപഴകല്‍, മനുഷ്യരുടെ ഭക്ഷണം എന്നിവയാണ് ബോബിയുടെ ദീര്‍ഘായുസിന്റെ രഹസ്യമെന്ന് അടികുറിപ്പോടെ തങ്ങളുടെ ട്വിറ്ററില്‍ ബോബിയുടെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
റഫീറോ ഡോ അലന്റേജോ ഇനത്തില്‍ പെട്ട നായയാണ് ബോബി. ശരാശരി ഒരു നായയ്ക്ക് 12 മുതല്‍ 14 വര്‍ഷം വരെയാണ് ജീവിച്ചിരിക്കാന്‍ കഴിയുന്നത്.1992 മെയ് 11 നാണ് ബോബി ജനിച്ചത്. പോര്‍ച്ചുഗലിലെ ലെരിയയിലെ കോണ്‍ക്വീറോസിലെ കോസ്റ്റ കുടുംബത്തോടൊപ്പമാണ് ബോബി ഇപ്പോള്‍ താമസിക്കുന്നത്. 29 വര്‍ഷവും 5 മാസവും ജീവിച്ചിരുന്ന ഓസ്ട്രേലിയന്‍ കാറ്റില്‍ നായ ബ്ലൂയിയുടെ (1910–1939) നൂറ്റാണ്ടോളം പഴക്കമുള്ള റെക്കോര്‍ഡാണ് ബോബി തകര്‍ത്തത്.
English Summary;Bobby is the oldest dog in the world
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.