10 January 2025, Friday
KSFE Galaxy Chits Banner 2

ബോധി ചിത്ര രചനാ മത്സരം ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു

Janayugom Webdesk
കായംകുളം 
August 16, 2024 10:06 am

ബോധി കൾച്ചറൽ സൊസൈറ്റി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 23ാമത് അഖില കേരള ചിത്ര രചനാ മത്സരം ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിങ് ചിത്രകാരൻ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. അഡ്വ. വി. ബോബന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി കുമ്പളത്ത് മധുകുമാർ, കൺവീനർ എൻ. ശ്രീരഞ്ജൻ, എം.എ. കെ. ആസാദ്, അഡ്വ. ജോസഫ് ജോൺ, പി. പ്രദീപ് ലാൽ ബി. ഷീല, കെ.എൻ. ജയറാം, ബി. ജീവൻ, ബിന്ദു രാഗസുധ എന്നിവർ സംസാരിച്ചു.എൽ. പി., യു. പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലാണ് മത്സരം നടന്നത്. 200ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.