11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 13, 2025
October 29, 2024
October 5, 2024
May 15, 2024
July 15, 2023
April 17, 2023
November 21, 2022
September 7, 2022
August 5, 2022
July 28, 2022

നാലംഗസംഘം തട്ടിക്കൊണ്ടുപോയ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍

Janayugom Webdesk
ഭോപ്പാല്‍
July 15, 2023 5:53 pm

രാജസ്ഥാനില്‍ നാലംഗസംഘം വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ ഉപേക്ഷിച്ചനിലയില്‍. രാജസ്ഥാനിൽ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ 19‑കാരിയായ ദളിത് പെൺകുട്ടിയുടെ മൃതദേഹമാണ് വെടിയേറ്റനിലയില്‍ കിണറ്റില്‍ കണ്ടെത്തിയത്.

ബുധനാഴ്ചയാണ് 19 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ നാലംഗസംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ നാലുപേര്‍ വായില്‍ തുണി തിരുകിയ ശേഷം മകളെ തട്ടിക്കൊണ്ടുപോയെന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ലെന്നായിരുന്നു പെൺകുട്ടിയുടെ അമ്മ പറഞ്ഞത്.കേസെടുക്കാതെ സ്‌റ്റേഷനില്‍ നിന്ന് പോകാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും അമ്മ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് പൊലീസിനെതിരേയും സംസ്ഥാന സര്‍ക്കാരിനെതിരേയും പ്രതിഷേധം ശക്തമാകുകയായിരുന്നു.

eng­lish sum­ma­ry; Body of Dalit girl kid­napped by gang of four found in well

you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.