22 January 2026, Thursday

Related news

January 22, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026

ഹോട്ടലിൽ വെടിയേറ്റ് മ രിച്ച മുൻ മോഡൽ ദിവ്യ പഹുജയുടെ മൃതദേഹം കണ്ടെത്തി

Janayugom Webdesk
ന്യൂഡൽഹി
January 13, 2024 5:53 pm

ഗുഡ്ഗാവ് ഹോട്ടലിൽ വെടിയേറ്റ് മരിച്ച മുൻ മോഡൽ ദിവ്യ പഹുജയുടെ മൃതദേഹം കണ്ടെത്തി. പ്രതികളിലൊരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹരിയാനയിലെ തോഹ്ന കനാലില്‍ നിന്നാണ് ഗുരുഗ്രാം പൊലീസ് മൃതദേഹം കണ്ടെടുത്തത്. വീട്ടുകാർ തിരിച്ചറിഞ്ഞ മൃതശരീരം പോസ്റ്റ് മോർട്ടത്തിനയച്ചു.

കഴിഞ്ഞ ദിവസമാണ് പ്രതികളിലൊരാളായ ബൽരാജ് ഗില്ലിനെ കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കൊലപ്പെടുത്തിയ ശേഷം പ‍ഞ്ചാബിലെ ബാക്ര കനാലിൽ യുവതിയുടെ ശരീരം വലിച്ചെറിഞ്ഞതായി പ്രതി കുറ്റം സമ്മതിച്ചു. 

ജനുവരി രണ്ടിനാണ് ഗുരുഗ്രാമിലെ ഒരു ഹോട്ടലിൽ സംശയാസ്പദമായ സാഹചര്യത്തിൽ തലയ്ക്ക് വെടിയേറ്റ് ദിവ്യ കൊല്ലപ്പെട്ടത്. പ്രതികള്‍ യുവതിയുടെ മൃതദേഹം വലിച്ചിഴച്ച് കാറിൽ കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കേസില്‍ ഹോട്ടൽ ഉടമ അഭിജിത് സിങ്, ഇയാളുടെ സഹായികളായ ഓം പ്രകാശം, ഹേംരാജ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതിയായ രവി ബാന്ദ്ര ഇപ്പോഴും ഒളിവിലാണ്. വ്യവസായിയും ഹോട്ടല്‍ ഉടമയുമായ അഭിജിത്ത് സിങ്ങാണ് കൊലയ്ക്ക് പിന്നിലെന്ന് ദിവ്യയുടെ സഹോദരി ആരോപിച്ചിരുന്നു. സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഹോട്ടലുടമയെ ഭീഷണിപ്പെടുത്തിയതാണ് ദിവ്യയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. 

Eng­lish Sum­ma­ry: Body of ex-mod­el Divya Pahu­ja found shot dead in hotel

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.