7 December 2025, Sunday

Related news

December 6, 2025
November 25, 2025
November 24, 2025
November 20, 2025
November 10, 2025
November 7, 2025
November 5, 2025
November 5, 2025
November 2, 2025
October 31, 2025

കാണാതായ സിക്കിം മുൻ മന്ത്രിയുടെ മൃതദേഹം പശ്ചിമബംഗാളിലെ കനാലിൽ

Janayugom Webdesk
ഗാംഗ്‌ടോക്ക്
July 17, 2024 11:01 am

കാണാതായ സിക്കിം മുൻ മന്ത്രി ആർ സി പൗഡ്യാലിന്റെ മൃതദേഹം ഒമ്പത് ദിവസങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിലെ സിലിഗുരിക്ക് സമീപമുള്ള കനാലിൽ കണ്ടെത്തി. 80 കാരനായ പൗഡ്യാലിന്റെ മൃതദേഹം ചൊവ്വാഴ്ച ഫുൽബാരിയിലെ ടീസ്റ്റ കനാലിലാണ് കണ്ടെത്തിയത്.

പക്യോങ് ജില്ലയിലെ ചോട്ടാ സിങ്താമിൽ നിന്ന് ജൂലൈ ഏഴിന് കാണാതായ പൗഡ്യാലിനെ തിരയാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. മരണത്തിൽ അന്വേഷണം തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ആദ്യ സിക്കിം നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്ന പൗഡ്യാൽ പിന്നീട് സംസ്ഥാന വനം മന്ത്രിയായി. 70 കളുടെ അവസാനത്തിലും 80 കളിലും റൈസിംഗ് സൺ പാർട്ടി സ്ഥാപിച്ചുകൊണ്ട് ഹിമാലയൻ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിലെ ഒരു പ്രധാന വ്യക്തിത്വമായി മാറിയിരുന്നു പൗഡ്യാല്‍. 

Eng­lish Sum­ma­ry: Body of miss­ing for­mer Sikkim min­is­ter found in canal in West Bengal

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.