
ചിറ്റൂരില്‍ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു കുറച്ചകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോടു ചേര്‍ന്നുള്ള കുളത്തിന്റെ മധ്യഭാഗത്ത് പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതലാണ് കുട്ടിയെ കാണാതാകുന്നത്.ചിറ്റൂര്‍ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് — തൗഹിത ദമ്പതികളുടെ മകന്‍ സുഹാന്റെ മൃതദേഹമാണ് കണ്ടെടുത്തത്. നോയല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് സുഹാന്‍. ഇന്നലെ രാത്രി 12 മണി വരെ കുട്ടിക്കായി കുളത്തിലും ജലാശയങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തിവരുന്നു. 21 മണഇക്കൂറോളം നീണ്ട തിരിച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.