2 January 2026, Friday

Related news

December 31, 2025
December 27, 2025
December 25, 2025
December 23, 2025
December 22, 2025
December 16, 2025
December 16, 2025
December 8, 2025
December 8, 2025
December 7, 2025

തൃശൂരില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

Janayugom Webdesk
തൃശൂര്‍
February 10, 2024 6:06 pm

തൃശൂര്‍ തളിക്കുളം തമ്പാന്‍കടവ് ബീച്ചില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. വലപ്പാട് കരയാമുട്ടം സ്വദേശി 16കാരന്‍ അസ്‌ലമിനെയാണ് ശനിയാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തളിക്കുളം കൈതക്കല്‍ ദാറുല്‍ മുസ്തഫയിലെ വിദ്യാര്‍ത്ഥിയാണ് അസ്ലം. പന്ത്രണ്ടോളം കുട്ടികളടങ്ങുന്ന സംഘമാണ് കഴിഞ്ഞദിവസം രാവിലെ എട്ട് മണിയോടെ കടപ്പുറത്ത് എത്തിയത്. അസ്ലമും മറ്റൊരു വിദ്യാര്‍ത്ഥിയുമായ സവാദും കടലില്‍ ഇറങ്ങി. ഇരുവരും കടലില്‍ മുങ്ങിത്താഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് സവാദിനെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും അസ്‌ലമിനെ കണ്ടെത്താനായില്ല. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Eng­lish Sum­ma­ry: Body of miss­ing stu­dent found in Thris­sur sea
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
January 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.