ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കാർഡ്ബോർഡ് റോളുകൾ നിർമിക്കുന്ന ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു. ഗാസിയാബാദിലെ മോഡി നഗറിലുള്ള ഫാക്ടറിയിൽ വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് ദുരന്തം. മോഡിനഗര്‍ സ്വദേശിയായ യോഗേന്ദ്ര, ഭോജ്പൂര്‍ സ്വദേശി അനുജ്, ജെവാറിൽ നിന്നുള്ള അവധേഷ് എന്നിവരാണ് മരിച്ചത്. മൂന്നുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
സ്ഫോടന വിവരം ലഭിച്ചയുടനെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചുു. സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.