27 January 2026, Tuesday

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണം: റിയ ചക്രവര്‍ത്തിക്ക് ആശ്വാസം

Janayugom Webdesk
ന്യൂഡല്‍ഹി
October 25, 2024 8:04 pm

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടി റിയ ചക്രവര്‍ത്തിക്ക് ആശ്വാസം. റിയയ്ക്കെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സര്‍ക്കുലറുകള്‍ (എല്‍ഒസി) ബോംബെ ഹൈക്കോടതി റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

റിയയെ കൂടാതെ സഹോദരന്‍ ഷോവിക്, അച്ഛന്‍ ലെഫ്റ്റനന്റ് കേണല്‍ ഇന്ദ്രജിത് ചക്രവര്‍ത്തി എന്നിവര്‍ക്കും സുപ്രീം കോടതിയില്‍ നിന്ന് ഇളവ് ലഭിച്ചു. പ്രതികൾ ഉയർന്ന പശ്ചാത്തലത്തിൽ നിന്നുള്ളവരായതുകൊണ്ടാണ് സിബിഐ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്നതെന്നും ബെഞ്ച് വിമര്‍ശിച്ചു.

റിയ ചക്രവര്‍ത്തിയുടെ കുടുംബത്തിന് 2020 ഓഗസ്റ്റിലാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. തുടര്‍ന്ന് സഹോദരന്റെയും പിതാവിന്റെയും ഹര്‍ജിയെ തുടര്‍ന്ന് സിബിഐയുടെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഫെബ്രുവരിയില്‍ ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.