
ബോളിവുഡ് നടി നോറ ഫത്തേഹി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ മുംബൈയിൽ വെച്ചായിരുന്നു സംഭവം. സൺബേൺ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോകുന്നതിനിടെ മദ്യപിച്ചെത്തിയ ഡ്രൈവർ നോറയുടെ കാറിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. അപകടത്തിൽ നോറയ്ക്ക് കാര്യമായ പരിക്കുകളില്ലെന്ന് മുംബൈ പൊലീസ് അറിയിച്ചു. പ്രഥമശുശ്രൂഷയ്ക്കായി തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച താരം നിലവിൽ സുരക്ഷിതയാണ്.
അപകടത്തിന്റെ ആഘാതമുണ്ടായെങ്കിലും നിശ്ചയിച്ച പ്രകാരം ഫെസ്റ്റിവലിൽ താരം പെർഫോം ചെയ്തു. അപകടമുണ്ടാക്കിയ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിനും മദ്യപിച്ച് വണ്ടിയോടിച്ചതിനും കേസെടുത്തിട്ടുണ്ട്. സാധാരണയായി ഗോവയിൽ നടക്കാറുള്ള പ്രശസ്തമായ സൺബേൺ ഫെസ്റ്റിവൽ ഇത്തവണ മുംബൈയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ 19ന് ആരംഭിച്ച മൂന്ന് ദിവസത്തെ കലാമേള ഇന്ന് (ഡിസംബർ 21) സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.