22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 3, 2024
November 27, 2024
November 21, 2024
November 16, 2024
November 14, 2024
November 14, 2024
November 12, 2024
November 9, 2024
November 6, 2024
October 31, 2024

ഇസ്രായേലിൽ കുടുങ്ങിയ ബോളിവുഡ് നടി ഇന്ത്യയിൽ തിരികെയെത്തി

Janayugom Webdesk
മുംബൈ
October 8, 2023 5:40 pm

ഇസ്രായേലിൽ കുടുങ്ങിയ ബോളിവുഡ് താരം നുസ്രത്ത് ബറൂച നാട്ടിലെത്തി. മുംബൈ വിമാനത്താവളത്തിലാണ് താരം എത്തിയത്. ഇസ്രായേലിൽ നിന്ന് നേരിട്ട് വിമാനം ലഭിക്കാത്തതിനാൽ കണക്ടിംഗ് ഫ്ലൈറ്റിലാകും രാജ്യത്ത് എത്തിയത്. ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായാണ് നടി ഇസ്രായേലിൽ എത്തിയത്. എന്നാൽ ഇന്നലെ ഇസ്രയേലിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ അവിടെ കുടുങ്ങുകയായിരുന്നു. സെപ്റ്റംബർ 28 ന് ആരംഭിച്ച ചലച്ചിത്രമേള ഒക്ടോബർ ഏഴിനാണ് സമാപിച്ചത്.

നേരത്തെ നുസ്രത്തുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ടീം അംഗങ്ങൾ അറിയിച്ചിരുന്നു. ഇ​സ്രായേൽ അധിനിവേശത്തിന് തിരിച്ചടിയായി ഹമാസ് കഴിഞ്ഞ ദിവസം മിന്നലാക്രമണം നടത്തിയത്. നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഹമാസിന്‍റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് ‘ഓപറേഷൻ അൽ-അഖ്സ ഫ്ലഡ്’ ദൗത്യം എന്ന പേരിലെ റോക്കറ്റ് ആക്രമണം നടത്തിയത്.

ശനിയാഴ്ച രാവിലെ ‘ഓപ്പറേഷൻ അയൺ സ്വാർഡ്’ എന്ന പേരിൽ ഫലസ്തീനിലെ ഗസ്സ മുനമ്പിൽ ഇസ്രായേൽ വ്യോമാക്രമണം ആരംഭിച്ചു. 400റോളം പേരാണ് കൊല്ലപ്പെട്ടത്.നിരവധി പേര്‍ക്ക് പരിക്കേറ്റു.

Eng­lish Summary:Bollywood actress who was stuck in Israel returned to India
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.