5 December 2025, Friday

Related news

December 3, 2025
November 29, 2025
November 26, 2025
November 25, 2025
November 25, 2025
November 25, 2025
November 24, 2025
November 17, 2025
November 15, 2025
November 11, 2025

‘ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റേത് കൊലപാതകം’; സ്ഥിരീകരിച്ച് അസം മുഖ്യമന്ത്രി

Janayugom Webdesk
ഗുവാഹട്ടി
November 25, 2025 1:15 pm

ബോളിവുഡ് ഗായകൻ സുബീൻ ഗാർഗ് കൊല്ലപ്പെട്ടതാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സുബീന്റെ മരണം അപകടമല്ലെന്നും കരുതി കൂട്ടിയുള്ള കൊലപാതകമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സെപ്റ്റംബർ 19ന് സിംഗപ്പൂരിലെ കടലിൽ നീന്തുന്നതിനിടെയാണ് സുബീൻ ഗാർഗ് മരിച്ചത്.

സുബീൻ ഗാർഗിന്റേത് കൊലപാതകമാണെന്ന സൂചനകൾ നേരത്തെ തന്നെ ഹിമന്ത ബിശ്വ ശർമ നൽകിയിരുന്നു. നിരവധി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അന്വേഷണം നടത്തുകയും സുബീനുമായി ബന്ധമുള്ള നിരവധി പേരെ ചോദ്യം ചെയ്യുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സുബീൻ ഗാർഗിന്റേത് കൊലപാതകമാണെന്ന സ്ഥിരീകരണം മുഖ്യമന്ത്രി നിയമസഭയിൽ നടത്തുന്നത്.

കരുതിക്കൂട്ടിയുള്ള കൊലപാതകം എന്നാണ് ഹിമന്ത ബിശ്വ ശർമ നിയമസഭയിൽ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട പ്രതികൾ അറസ്റ്റിലാണെന്നും അവരെ ചോദ്യം ചെയ്തു വരികയാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. എന്നാൽ ഏത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു സ്ഥിരീകരണം നടത്തിയതെന്ന കാര്യത്തിൽ അദ്ദേഹം വ്യകതത വരുത്തിയിട്ടില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.