17 January 2026, Saturday

Related news

January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 3, 2026

മോസ്കോയിൽ സ്ഫോടനം: റഷ്യൻ ലഫ്റ്റനന്റ് ജനറൽ കൊല്ല പ്പെട്ടു

Janayugom Webdesk
മോസ്കോ
December 17, 2024 3:01 pm

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ബോംബ് സ്ഫോടനം. റഷ്യൻ ലഫ്റ്റനന്റ് ജനറൽ ഇ​ഗോർ കിറില്ലോവും മറ്റൊരു ഉദ്യോ​ഗസ്ഥനും സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി വിവരം. ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. ന്യൂക്ലിയാർ- ബയോളജിക്കൽ- കെമിക്കൽ (NBC) ഡിഫൻസിന്റെ തലവനാണ് കൊല്ലപ്പെട്ട ഇ​ഗോർ കിറില്ലോവ്.

കെട്ടിടത്തിന്റെ മുമ്പിലിരുന്ന ഇലക്ട്രിക് സ്കൂട്ടറാണ് പൊട്ടിത്തെറിച്ചത്. സ്ട്രീറ്റിലുള്ള നിരവധി കെട്ടിടങ്ങളുടെ ജനാലകളും സ്ഫോടനത്തില്‍ തകർന്നു. വിഷയത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് റഷ്യൻ അന്വേഷണ വിഭാ​ഗം അറിയിച്ചു.

300 ​ഗ്രാമോളം വരുന്ന ട്രെനൈട്രോ ടൊളുവീൻ ആണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. ബോംബ് സ്ക്വാഡും സ്നിഫർ നായകളും പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെന്നും മറ്റ് സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നും അധികൃതർ അറിയിച്ചു. 2017ലാണ് ഇ​ഗോർ കിറില്ലോവിനെ എൻബിസിയുടെ തലവനായി നിയമിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.