8 December 2025, Monday

Related news

November 14, 2025
November 12, 2025
November 12, 2025
October 29, 2025
October 19, 2025
October 17, 2025
October 13, 2025
October 9, 2025
September 28, 2025
September 23, 2025

ഡല്‍ഹിയിലെ സ്കൂളുകളില്‍ വീണ്ടും ബോംബ് ഭീഷണി

Janayugom Webdesk
ന്യൂഡല്‍ഹി
July 16, 2025 11:58 am

തലസ്ഥാന നഗരയിലെ സ്കൂളുകളില്‍ വീണ്ടും ബോംബ് ഭീഷണി. അഞ്ച് സ്കൂളുകളിലാണ് ഭീഷണി സന്ദേശമെത്തിയത് .അന്വേഷമത്തില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇ ‑മെയില്‍ സന്ദേശങ്ങളായിട്ടാണ് ഭീഷണി എത്തിയത്.

ദ്വാരകയിലെ സെന്റ് തോമസ് സ്കൂള്‍,വസന്ത് വിഹാറിലെ വാലി സ്കൂള്‍ എന്നിവയ്ക്കൊപ്പം മറ്റ് മൂന്നു സ്കൂളികളിലേക്കുമാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്.ഇതില്‍തന്നെ ദ്വാരകയിലെ സെന്റ്.തോമസ് സ്‌കൂളില്‍ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഭീഷണി സന്ദേശമെത്തുന്നത്. എന്തുകൊണ്ടാണ് ഡല്‍ഹിയിലെ സ്‌കൂളുകളില്‍ തുടര്‍ച്ചയായി ബോംബ് ഭീഷണി സന്ദേശമെത്തുന്നതെന്ന് വ്യക്തമല്ല.

ഭീഷണി സന്ദേശങ്ങളുടെ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍. ഇ‑മെയില്‍ സ്പൂഫിങ്ങും ഐപി അഡ്രസ് മാസ്‌കിങ്ങും നടത്തിയിട്ടുള്ള ഇ‑മെയില്‍ സന്ദേശങ്ങളിലാണ് ഭീഷണി എത്തിയത്. അതിനാല്‍ ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുക എളുപ്പമല്ലെന്നാണ് പോലീസും സൈബര്‍ സെല്‍ ഉദ്യോഗസ്ഥരും പറയുന്നത്. തുടര്‍ച്ചയായി ഭീഷണി സന്ദേശം എത്തിയ സാഹചര്യത്തില്‍ ശക്തമായ അന്വേഷണം നടത്തിവരികയാണ് പൊലീസ്. ഡല്‍ഹിയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പത്തു സ്‌കൂളുകളിലും ഒരു കോളജിലും ഭീഷണി സന്ദേശമെത്തിയിരുന്നു.

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.