കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിന് നേരെയുണ്ടായ ബോംബ് ഭീഷണി വ്യാജമെന്ന് അധികൃതര്‍. ചൊവ്വാഴ്ചയാണ് മ്യൂസിയത്തിനുള്ളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇ‑മെയിൽ സന്ദേശം അധികൃർക്ക് ലഭിക്കുന്നത്. ഇതിനെ തുടര്‍ന്ന് മ്യൂസിയം താൽകാലികമായി അടച്ചു. ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചതിനെതുടർന്ന് മ്യൂസിയത്തിൻറെ ചുമതലയുള്ള സി ഐ എസ് എഫ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. സന്ദേശത്തിൻറെ ഉറവിടം വ്യക്തമല്ല. മ്യൂസിയത്തിനുള്ളിലെ 51 മുറികളിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
1814 ൽ സ്ഥാപിതമായ ഈ മ്യൂസിയം ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ മ്യൂസിയമാണ്. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.