
തലസ്ഥാന നഗരിയിൽ വീണ്ടും ബോംബ് ഭീഷണി. നെയ്യാറ്റിൻകര കുടുംബ കോടതിയിലാണ് ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചത്. ഇ‑മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തെ തുടർന്ന് ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള സംഘങ്ങൾ കോടതിയിൽ പരിശോധന ആരംഭിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസവും നഗരത്തിൽ ഭീഷണി സന്ദേശം എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലും വസതിയിലും ഭീഷണി സന്ദേശമെത്തിയത് പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഓഫീസ് മെയിലിലാണ്. തമിഴ് ഭാഷയിലായിരുന്നു അന്നത്തെ ഭീഷണി സന്ദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.