9 December 2025, Tuesday

Related news

December 8, 2025
November 14, 2025
November 12, 2025
November 12, 2025
October 29, 2025
October 19, 2025
October 17, 2025
October 13, 2025
October 9, 2025
September 28, 2025

മോസ്‌കോയില്‍ നിന്നെത്തിയ വിമാനത്തിന് ബോംബ് ഭീഷണി; ജാംനഗറില്‍ യാത്രക്കാരെ ഇറക്കി

Janayugom Webdesk
അഹമ്മദാബാദ്
January 10, 2023 8:24 am

മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനത്തിന് ബോംബ് ഭീഷണി. ഗോവ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്ക് ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് വിമാനം ഗുജറാത്തിലെ ജാംനഗറിലെ എയര്‍ഫോഴ്‌സ് എയര്‍ ബേസില്‍ അടിയന്തിരമായി ഇറക്കി.
ജീവനക്കാരടക്കം 236 യാത്രക്കാരുമായി അസൂര്‍ എയര്‍ വിമാനമാണ് ഗുജറാത്തില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇറക്കിയത്.
ഭീഷണിയെ തുടര്‍ന്ന് വിമാന യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തില്‍ നിന്നും മാറ്റി. പൊലീസും ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡും ചേര്‍ന്ന് വിമാനത്തില്‍ പരിശോധന തുടരുകയാണ്.

Eng­lish Summary;Bomb threat to flight from Moscow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.