
മുല്ലപ്പെരിയാർ ഡാമിന് നേരെ ബോംബ് ഭീഷണി. തമിഴ്‌നാടിന് ദോഷം വരുന്ന രീതിയിൽ എന്തെങ്കിലും തീരുമാനം ഉണ്ടായാൽ മുല്ലപ്പെരിയാർ ഡാം പൊട്ടുമെന്നാണ് ഇ‑മെയിൽ വഴി ലഭിച്ച ഭീഷണി സന്ദേശത്തിലെ ഉള്ളടക്കം. തൃശൂർ സെഷൻസ് കോടതിയുടെ ഔദ്യോഗിക മെയിലിലേക്കാണ് സന്ദേശം ലഭിച്ചത്. കോടതിക്ക് ലഭിച്ച ഭീഷണി സന്ദേശം ജില്ലാ കളക്ടറേറ്റിലേക്ക് കൈമാറി. ഈ സന്ദേശത്തിൻ്റെ ഉള്ളടക്കവും പരാതിയും ഇടുക്കി കളക്ടർക്കും ജില്ലാ പൊലീസിനും കൈമാറാൻ ഒരുങ്ങുകയാണ് തൃശൂർ ജില്ലാ ഭരണകൂടം.
അതേസമയം, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡ് എന്ന സംഘടന സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിനും തമിഴ്‌നാട് സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ്, മുല്ലപ്പെരിയാർ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടുകളിൽ ഒന്നാണെന്ന് നിരീക്ഷിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.