16 February 2026, Monday

Related news

February 16, 2026
February 12, 2026
February 7, 2026
February 3, 2026
January 30, 2026
January 18, 2026
January 7, 2026
December 26, 2025
December 18, 2025
December 8, 2025

ഗുജറാത്തിൽ സ്കൂളുകൾക്ക് ബോംബ് ഭീഷണി, ഇന്ത്യയെ ഖലിസ്ഥാൻ ആക്കുമെന്ന് സന്ദേശം

Janayugom Webdesk
അഹ്മദാബാദ്
February 16, 2026 3:20 pm

ഗുജറാത്തിലെ വിവിധ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. തിങ്കളാഴ്ച്ച ഇ മെയിൽ വഴിയാണ് അഹ്മദാബാദിലെ വിവിധ സ്കൂളുകൾക്ക് നേരെ ബോബ് ഭീഷണി ലഭിച്ചത്. സ്കൂളുകളിൽ അന്വേഷണം ഊർജിതമാക്കിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡി.ഇ.ഒ) പറഞ്ഞു. ഇന്ത്യയെ ഖലിസ്ഥാൻ ആക്കുമെന്ന ഭീഷണിയും മെയിലിൽ പരാമർശിച്ചിട്ടുണ്ടെന്ന് ഡി.ഇ.ഒ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

ഇരുപത്തിയഞ്ചോളം സ്കൂളുകൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചയുടൻ സ്കൂളുകൾ അധികൃതരെ വിവരമറിയിക്കുകയും കുട്ടികളെയും അധ്യാപകരെയും ഒഴിപ്പിക്കുകയും ചെയ്തു. സ്കൂളുകൾക്കും മറ്റ് സ്ഥലങ്ങൾക്കുമെതിരെ ലഭിക്കുന്ന എല്ലാ ഭീഷണികളെയും ഗൗരവമായാണ് കാണുന്നതെന്നും ഇതേക്കുറിച്ച് സംസ്ഥാന സർക്കാർ അന്വേഷിച്ചുവരികയാണെന്നും ഗുജറാത്ത് മന്ത്രി റിവാബ ജഡേജ പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾക്ക് മുമ്പും അഹ്മദാബാദിലെ സ്കൂളുകൾക്ക് സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. അടുത്തിടെ ഡൽഹിയിലെ നിരവധി സ്കൂളുകൾക്കും ബോംബ് ഭീഷണി ഇ മെയിലുകൾ ലഭിച്ചിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.