6 January 2026, Tuesday

Related news

December 26, 2025
December 18, 2025
December 8, 2025
November 14, 2025
November 12, 2025
November 12, 2025
October 29, 2025
October 19, 2025
October 17, 2025
October 13, 2025

വിസ്താര വിമാനത്തിന് ബോംബ് ഭീഷണി

Janayugom Webdesk
ന്യൂഡൽഹി
May 31, 2024 9:12 pm

ഡൽഹിയിൽ നിന്നും ശ്രീനഗറിലേക്ക് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി. 177 യാത്രക്കാരുമായി പോയ വിസ്താര എയർ ലൈൻസിന്‍റെ യുകെ-611 വിമാനം ശ്രീനഗർ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ 12.10 ന് ശ്രീനഗറിലെത്തിയ വിമാനം ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റി തുടർ നടപടികൾ സ്വീകരിച്ചു. 

ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട വിമാനത്തിന് സുരക്ഷാഭീഷണി ഉണ്ടായതായി വിസ്താര പ്രസ്താവനയില്‍ അറിയിച്ചു. ശ്രീനഗര്‍ അന്താരാഷ്ട്ര വിമാത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റിയെന്നും തുടര്‍ന്ന് എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്ന് ഇറക്കിയെന്നും വിസ്താര അറിയിച്ചു. എല്ലാ സുരക്ഷാ പരിശോധനകൾക്കു ശേഷം വിമാനത്തിന് സർവീസ് തുടരാനുള്ള അനുമതി ലഭിച്ചതായും വിസ്താര അറിയിച്ചു.

Eng­lish Summary:Bomb threat to Vis­tara flight
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.