22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 28, 2024
November 5, 2024
October 20, 2024
June 19, 2024
June 2, 2024
June 1, 2024
May 31, 2024
May 23, 2024
May 13, 2024
May 1, 2024

ലഖ്‌നൗവിലും നിരവധി സ്‌കൂളുകൾക്കുനേരെ ബോംബ് ഭീഷണി; വിദ്യാർത്ഥികളെ വീട്ടിലേക്ക് അയച്ച് അധികൃതര്‍

Janayugom Webdesk
ലഖ്‌നൗ
May 13, 2024 6:18 pm

ഡല്‍ഹിയ്ക്കുപിന്നാലെ ലഖ്‌നൗവിലെ നിരവധി സ്കൂളുകള്‍ക്കുനേരെയും ബോംബ് ഭീഷണി. ലഖ്നൗവിലെ ഗോമതി നഗറിലെ നിരവധി സ്‌കൂളുകളിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. വിബ്ജിയോർ ഹൈസ്‌കൂൾ, എൽപിഎസ് പിജിഐ ബ്രാഞ്ച്, സെന്റ് മേരീസ് സ്‌കൂൾ തുടങ്ങിയ സ്‌കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്കൂള്‍ പ്രവൃത്തി സമയത്ത് ഭീഷണി സന്ദേശം ലഭിച്ചത് അധികൃതരിലും കുട്ടികളിലും പരിഭ്രാന്തി പരത്തി.

തുടര്‍ന്ന് സ്‌കൂൾ അധികൃതര്‍ എല്ലാ കുട്ടികളെയും ക്ലാസുകളിൽ നിന്ന് കളിസ്ഥലങ്ങളിലേക്ക് കൊണ്ടുവരികയും അവരുടെ രക്ഷിതാക്കൾക്കളോട് അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇമെയിൽ വഴി ലഭിച്ച സന്ദേശത്തില്‍ സ്‌കൂളുകൾ തകർക്കുമെന്നാണ് അറിയിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സംഘവും ബോംബ് സ്‌ക്വാഡും സ്‌കൂളിലെത്തി അന്വേഷണം ആരംഭിച്ചു.

സ്‌കൂളുകളിൽ നടത്തിയ പരിശോധനയില്‍ പ്രത്യേകിച്ചൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഇമെയിലുകളുടെ ഉത്ഭവത്തെക്കുറിച്ച് സൈബർ സെൽ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Bomb threats against many schools in Luc­know too; The author­i­ties sent the stu­dents home

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.