പാക് കലാകാരന്മാരെ ഇന്ത്യയില്‍ പൂര്‍ണമായി നിരോധിക്കണമെന്ന ഹര്‍ജി തള്ളി ബോംബെ ഹൈക്കോടതി. രാജ്യസ്നേഹിയാകാന്‍ അയല്‍ രാജ്യങ്ങളോട് ശത്രുത പുലര്‍ത്തേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. പാകിസ്താനില്‍ നിന്നുള്ള കലാകാരന്മാര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നതിനും ജോലി ചെയ്യുന്നതിനും പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഫായീസ് അന്‍വര്‍ ഖുറേഷി എന്നയാള്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
നല്ല മനസ്സുള്ള ഒരാള്‍ രാജ്യത്തിനകത്തും അതിര്‍ത്തിയിലും സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്ന ഏതൊരു പ്രവര്‍ത്തനത്തെയും തന്റെ രാജ്യത്ത് സ്വാഗതം ചെയ്യുമെന്ന് കോടതിയുടെ ഉത്തരവില്‍ പറയുന്നു.
English Summary: Bombay High Court rejects plea to ban Pakistani artists in India
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.