19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

ബൊമ്മെയുടെ ബജറ്റ് ജനങ്ങളെ വിഡ്ഡികളാക്കുന്നു: എംഎല്‍മാര്‍ നിയമസഭയിലെത്തിയത് ചെവിയില്‍ പൂവെച്ചുകൊണ്ട്, വീഡിയോ

Janayugom Webdesk
ബംഗളൂരു
February 17, 2023 5:57 pm

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ പ്രതിഷേധ സൂചകമായി ചെവിയില്‍ പൂവെച്ച് എംഎല്‍എമാര്‍ നിയമസഭയിലെത്തി. കര്‍ണാടകയില്‍ ബജറ്റ് അവതരണ ദിവസമായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലായിരുന്നു ചെവിയിൽ പൂ വെച്ച് കോൺഗ്രസ് എംഎൽഎമാർ നിയമസഭയിലെത്തിയത്. ബജറ്റിലെ നിർദേശങ്ങൾ നടപ്പാക്കാതെ ജനങ്ങളെ കഴിഞ്ഞ തവണ സര്‍ക്കാര്‍ മണ്ടന്മാരാക്കി, അടുത്ത ബജറ്റും അതിനുള്ള ഒരു ശ്രമമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
പുതിയ ബജറ്റിലെ ഒരു പ്രഖ്യാപനവും നടപ്പാക്കാൻ പോകുന്നില്ല. മുന്‍ ബജറ്റുകള്‍ക്ക് പുറമെ 2018ല്‍ തിരഞ്ഞെടുപ്പിന് മുമ്പ് പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും ബിജെപി നടപ്പാക്കിയില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

പ്രതിഷേധം തുടര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്നീട് ബജറ്റ് അവതരണവുമായി സഹകരിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ രണ്ടാമത്തെ പൊതുബജറ്റാണിത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിലവിലെ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണമാണ് ഇന്നത്തേത്.

Eng­lish Sum­ma­ry: Bom­me’s bud­get makes peo­ple mad: MLAs arrive in assem­bly with flow­ers in their ears, video

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.