കടപ്പത്രങ്ങളില്‍ നിക്ഷേപം അനായാസമാക്കുന്നതിന് പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യല്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് ബോണ്ട്‌സ്‌കാര്‍ട്ട് ഡോട്‌കോം എന്ന പേരില്‍ ഡിജിറ്റല്‍ പ്‌ളാറ്റ് ഫോം ആരംഭിച്ചു. തികച്ചും നൂതനമായ ഈ പ്ളാറ്റ്ഫോമിലൂടെ നിക്ഷേപകര്‍ക്ക് വ്യത്യസ്ത ഇനം കടപ്പത്രങ്ങളില്‍ തടസമില്ലാതെ നിക്ഷേപിക്കാന്‍ കഴിയും.
നവീന സാങ്കേതിക വിദ്യയും പൂര്‍ണ സുരക്ഷിതത്വവുമാണ് ഈ പ്‌ളാറ്റ് ഫോമിന്റെ പ്രത്യേകത. സ്ഥിര വരുമാന നിക്ഷപത്തിന് ഏറ്റവും അനുയോജ്യമായ ബോണ്ട്‌സ്‌കാര്‍ട്ടിലൂടെ നിക്ഷേപകര്‍ക്ക് വൈവിധ്യമാര്‍ന്ന നിക്ഷേപ അവസരങ്ങളില്‍ അനുയോജ്യമായവ കണ്ടെത്തി തീരുമാനമെടുക്കാന്‍ കഴിയും. വ്യത്യസ്ത റേറ്റിംഗുകളിലുള്ള കടപ്പത്രങ്ങളുടെ വലിയ ശ്രേണിയാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്.
english summary; BondScart by JM Financial to facilitate investment in bonds
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.