
ബവ്‌കോ സ്ഥിരം ജീവനക്കാർക്ക് ഇത്തവണ റെക്കോഡ് ബോണസുമായി സർക്കാർ. സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപയാണ് ഓണത്തിന് ബോണസ് ഇനത്തിൽ ലഭിക്കുക. എക്‌സൈസ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞവർഷം ബോണസ് 95, 000 രൂപയായിരുന്നു കഴിഞ്ഞ വർഷം ബോണസായി നൽകിയത്.
കടകളിലും ഹെഡ്ക്വാർട്ടേഴ്‌സിലുമുള്ള ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്‌മെന്റ് സ്റ്റാഫിനും കഴിഞ്ഞ വർഷം 5000 രൂപ ബോണസ് നൽകിയിടത്ത് ഇത്തവണ 6000 രൂപയാക്കി ഉയർത്തി. ഹെഡ് ഓഫിസിലെയും വെയർഹൗസുകളിലെയും സുരക്ഷാ ജീവനക്കാർക്ക് 12,500 രൂപയും ബോണസ് നൽകാനും തീരുമാനമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.