തമിഴ്നാട്ടില്‍ ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു. തുടക്കത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും, 60 വയസിനു മുകളിലുള്ളവര്‍ക്കുമാണ് നല്‍കുക. സംസ്ഥാനത്ത് ഇതുവരെ 60 വയസിന് മുകളിലുള്ള 61,96,627 പേർക്ക് (59 ശതമാനം) ആദ്യ ഡോസും 44,25,217 (42 ശതമാനം) പേർക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. രണ്ടുഡോസ് എടുത്തവര്‍ 42 ശതമാനം മാത്രമായതിനാല്‍ ബൂസ്റ്റർ ഡോസുകൾ നൽകുന്നത് ആരോഗ്യവകുപ്പിന് വെല്ലുവിളിയാണ്.
10 ലക്ഷം ഡോസ് കോവാക്സിൻ കൂടി നൽകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാ സുബ്രഹ്മണ്യൻ പറഞ്ഞു. തമിഴ്നാട്ടില്‍ ഇതുവരെ 8.92 കോടി ഡോസ് വാക്‌സിനുകൾ നൽകിയിട്ടുണ്ട്, ആദ്യ ഡോസ് 85.71 ശതമാനവും രണ്ടാം ഡോസ് 57.85 ശതമാനവുമാണ്.
English Summary: Booster doses will be available in Chennai from January 1
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.