ഒമിക്രോൺ അടക്കമുള്ള വകഭേദത്തെ പ്രതിരോധിക്കാൻ 18ന് മുകളിലുള്ളവർക്കും കോവിഡ് ബൂസ്റ്റർ ഡോസ് നൽകാമെന്ന് ഐസിഎംആർ. എട്ടുമാസത്തിനുശേഷം കുറയുന്ന വാക്സിന്റെ പ്രതിരോധശേഷി ബൂസ്റ്റർ എടുക്കുന്നവർക്ക് നിലനിർത്താനാകുമെന്നു കണ്ടെത്തിയെന്നും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രിയ എബ്രഹാം സ്ഥിരീകരിച്ചു.
ബൂസ്റ്റർ നൽകുന്നതു സംബന്ധിച്ച അന്തിമ തീരുമാനം വാക്സിൻ ദേശീയ സാങ്കേതിക ഉപദേശക സമിതിയാണ് കൈക്കൊള്ളുകയെന്നും പ്രിയ എബ്രഹാം പറഞ്ഞു. വാക്സിൻ ലഭ്യതയടക്കം പരിഗണിച്ചാകും തീരുമാനം.
ഉത്തർപ്രദേശിൽ കോവാക്സിൻ, കോവീഷീൽഡ് എന്നിവ അബദ്ധത്തിൽ കുത്തിവച്ച 18 പേരടക്കം 40 പേരെ മൂന്നു ഗ്രൂപ്പായി തിരിച്ചായിരുന്നു പഠനം. മറ്റുള്ളവർക്ക് ഒരേ വാക്സിൻ നൽകി.
വാക്സിൻ ഇടകലർത്തി നൽകിയവർക്ക് വകഭേദത്തെ പ്രതിരോധിക്കാനാകുന്നുണ്ടെന്ന് തെളിഞ്ഞതായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. പ്രഗ്യാ യാദവ് പറഞ്ഞു. ജനുവരി 10 മുതൽ ആരോഗ്യപ്രവർത്തകർക്കും മുൻനിരപോരാളികൾക്കും 60 വയസ്സ് കഴിഞ്ഞവർക്കും ബൂസ്റ്റർ നൽകിത്തുടങ്ങി.
English summary;Boosters can also be given to those over 18 years old
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.