7 February 2026, Saturday

Related news

February 7, 2026
November 12, 2025
October 29, 2025
October 25, 2025
October 24, 2025
October 11, 2025
September 20, 2025
September 4, 2025

ബോക്സ് ഓഫീസിൽ പടയോട്ടം തുടർന്ന് ‘ബോർഡർ 2’; 400 കോടി ക്ലബ്ബിൽ ഇടംപിടിച്ചു

Janayugom Webdesk
February 7, 2026 12:24 pm

സണ്ണി ഡിയോൾ നായകനായ യുദ്ധചിത്രം ‘ബോർഡർ 2’ ബോക്സ് ഓഫീസിൽ തകർപ്പൻ മുന്നേറ്റം തുടരുന്നു. റിലീസ് ചെയ്ത് 15-ാം ദിനം പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 400 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. അനുരാഗ് സിംഗ് സംവിധാനം ചെയ്ത ഈ ചിത്രം 2026ലെ ആദ്യ വമ്പൻ ബോളിവുഡ് ഹിറ്റായി മാറിക്കഴിഞ്ഞു. 15 ദിവസം കൊണ്ട് ആകെ 406.35 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്. ‘ഗദർ 2’ന് ശേഷം സണ്ണി ഡിയോളിന് ലഭിക്കുന്ന വമ്പൻ വിജയമാണിത്.

1971ലെ ഇന്ത്യ‑പാകിസ്ഥാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ചിത്രം 1997‑ലെ ‘ബോർഡർ’ എന്ന ക്ലാസിക് സിനിമയുടെ തുടർച്ചയായാണ് എത്തിയത്. സണ്ണി ഡിയോളിനൊപ്പം വരുൺ ധവാൻ, ദിൽജിത്ത് ദോസഞ്ച്, അഹാൻ ഷെട്ടി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 275 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ചിത്രം ടി-സീരീസും ജെപി ഫിലിംസും ചേർന്നാണ് നിർമ്മിച്ചത്. രണ്ടാം വാരത്തിൽ കളക്ഷനിൽ നേരിയ കുറവുണ്ടായെങ്കിലും വാരാന്ത്യങ്ങളിൽ ചിത്രം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ചൊവ്വാഴ്ച സിനിമാ ടിക്കറ്റുകൾക്ക് നൽകിയ ഇളവ് കളക്ഷൻ വർദ്ധിപ്പിക്കാൻ സഹായിച്ചു. നിലവിൽ റാണി മുഖർജിയുടെ ‘മർദാനി 3’ ആണ് ബോക്സ് ഓഫീസിൽ ഈ ചിത്രത്തിന് പ്രധാന വെല്ലുവിളി ഉയർത്തുന്നത്.

Kerala State - Students Savings Scheme

TOP NEWS

February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar