മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം, ഇന്ത്യയും ചൈനയും തമ്മിലുള്ള കമാന്‍ഡര്‍ തല ചര്‍ച്ച പുനരാരംഭിക്കുന്നു. ഈ മാസം 12 നാണ് 14-ാം റൗണ്ട് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും ഔദ്യോഗിക സ്ഥിരീകരണവും പുറത്തുവന്നിട്ടുണ്ട്. കിഴക്കന്‍ ലഡാക്കില്‍ 21 മാസമായി തുടരുന്ന സംഘര്‍ഷം പരിഹരിക്കുകയാകും ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം. ലഫ്റ്റനന്‍റ് ജനറല്‍ അനിന്ധ്യ സെന്‍ഗുപ്ത ഇന്ത്യന്‍ സംഘത്തെ നയിക്കും.
2021 ഒക്ടോബറിലാണ് 13ാം വട്ട ചര്‍ച്ച നടത്തിയത്. സ്തംഭനാവസ്ഥയില്‍ അവസാനിച്ചതിനുപിന്നാലെ വീണ്ടും ചര്‍ച്ച നടത്തുന്നത് സംബന്ധിച്ച് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും ചൈന പിന്‍വലിഞ്ഞുനില്‍ക്കുകയായിരുന്നു.
അതിനിടെ കിഴക്കന്‍ ലഡാക്കില്‍ പാംഗോങ് തടാകത്തില്‍ ചൈന പാലം നിര്‍മ്മിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രദേശം കയ്യേറിയാണ് ചൈന അനധികൃതമായി നിര്‍മ്മാണങ്ങള്‍ നടത്തുന്നതെന്ന് ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
English Summary: Border conflict: India, China resume talks
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.