25 December 2025, Thursday

Related news

November 19, 2025
November 8, 2025
October 18, 2025
July 13, 2025
April 24, 2025
April 21, 2025
March 22, 2025
March 12, 2025
February 25, 2025
February 10, 2025

റേഷന്‍ കടകള്‍ വഴി ഇനി പത്ത് രൂപയ്ക്ക് കുപ്പിവെള്ളം

Janayugom Webdesk
തിരുവനന്തപുരം
November 26, 2023 10:44 pm

സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴി പത്ത് രൂപയ്ക്ക് കുപ്പിവെള്ളം നല്‍കാന്‍ നടപടി. സംസ്ഥാന ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിനു (കെഐഐഡിസി) കീഴില്‍ ഉല്പാദിപ്പിക്കുന്ന കുപ്പിവെള്ളമായ ‘ഹില്ലി അക്വാ‘യാണ് റേഷന്‍ കടകള്‍ വഴി വിപണനം നടത്തുക. ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പുവയ്ക്കുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ തലത്തില്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Eng­lish Summary:Bottled water for 10 rupees through ration shops
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.