
72ാ-മത് ദേശീയ ചലച്ചിത്ര അവാർഡിനായി ബോഗയ്ൻവില്ല സിനിമയുടെ എൻട്രി പരിഗണിക്കാൻ കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന് ഹൈക്കോടതി നിർദേശം. സാങ്കേതിക തടസം ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചതിനെതിരെ അമൽ നീരദ് പ്രൊഡക്ഷൻസ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. പത്ത് ദിവസത്തിനകം തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിർദേശം നൽകിയത്.
കഴിഞ്ഞ മാസമായിരുന്നു അവാർഡിനായി സിനിമയുടെ എൻട്രി അയയ്ക്കേണ്ട അവസാന സമയം. എന്നാൽ, ഓൺലൈനായി അപേക്ഷ നൽകുമ്പോൾ ചില സാങ്കേതികപ്രശ്നങ്ങൾ നേരിടുകയായിരുന്നു. പരിഹാരം കാണുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതിനെ തുടർന്നാണ് അമൽ നീരദ് പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാനതലത്തിൽ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രത്തിൻറെ എൻട്രി ദേശീയ ചലച്ചിത്ര അവാർഡിനായി പരിഗണിക്കാതിരിക്കുന്നത് സിനിമയിലെ അഭിനേതാക്കളോട് കാണിക്കുന്ന അനീതിയാണെന്നും ഇത് എത്രയും പരിഹരിക്കണമെന്നുമായിരുന്നു ആവശ്യം. ഇത് പരിഗണിച്ചുകൊണ്ടാണ് സിനിമയുടെ എൻട്രി പരിഗണിക്കാൻ കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്നാണ് നിർദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.