10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024

റിവോള്‍വര്‍ വാങ്ങി; അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകനെതിരെ കുറ്റപത്രം ചുമത്തി

Janayugom Webdesk
വാഷിങ്ടണ്‍
September 15, 2023 11:06 am

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകനെതിരെ കുറ്റപത്രം ചുമത്തി. അഞ്ച് വര്‍ഷം മുന്‍പ് റിവോള്‍വര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് കേസ്. ജോ ബൈഡന്റെ മകൻ ഹണ്ടര്‍ ബൈഡൻ നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗിച്ചതായി കുറ്റപത്രത്തില്‍ വ്യക്തമാക്കി.

ഡെലവെയറിലെ യു എസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ മൂന്ന് ക്രിമിനല്‍ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. തോക്ക് വാങ്ങിയപ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് ഹണ്ടര്‍ എഴുതി നല്‍കിയത്. അതേസമയം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബൈഡന്‍ മത്സരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് മകന്റെ പേരില്‍ കേസ്. നേരത്തെ നികുതി വെട്ടിപ്പ് കേസിലും ബൈഡന്റെ മകന്‍ ആരോപണം നേരിട്ടിരുന്നു.

Eng­lish Summary:bought the revolver; US Pres­i­dent Joe Biden’s son has been indicted
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.