22 January 2026, Thursday

Related news

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 16, 2026
January 12, 2026
January 11, 2026
January 11, 2026

ബോക്സിങ്‌ കിരീടം തലസ്ഥാനത്തേക്ക്‌

Janayugom Webdesk
കോലഞ്ചേരി
November 9, 2024 10:56 pm

കേരള സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായി കടയിരിപ്പ് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു വന്ന ബോക്സിങ് മത്സരങ്ങൾ സമാപിച്ചു. 166 പോയിന്റുകൾ നേടി തിരുവനന്തപുരം ജില്ല ഓവറോൾ കിരീടം നേടി. ജൂനിയർ വിഭാഗം ആൺകുട്ടികളിൽ 47 പോയിന്റുമായി തിരുവനന്തപുരം ജില്ല ഒന്നാമതെത്തി. 

23 പോയിന്റ് നേടിയ കോഴിക്കോട് രണ്ടാം സ്ഥാനവും 19 നേടിയ തൃശൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗം പെൺകുട്ടികളിൽ 52 പോയിന്റുമായി തിരുവനന്തപുരം ഒന്നാം സ്ഥാനം നേടി 24 പോയിന്റ് നേടി. കണ്ണൂർ രണ്ടാം സ്ഥാനവും 22 പോയിന്റുമായി കൊല്ലം മൂന്നാം സ്ഥാനവും നേടി. സീനിയർവിഭാഗം ആൺകുട്ടികളിൽ 35പോയിന്റുമായി തിരുവനന്തപുരം ചാമ്പ്യന്മാരായി. 27 പോയിന്റുമായി കോഴിക്കോട് രണ്ടും 14 പോയിന്റ് നേടി മലപ്പുറം മൂന്നാമതുമെത്തി. സീനിയർ വിഭാഗം പെൺകുട്ടികളിൽ 35 പോയിന്റ് നേടി കണ്ണൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 32 പോയിന്റ് നേടി തിരുവനന്തപുരം രണ്ടാമതെത്തിയപ്പോൾ 13 പോയിന്റ് വീതം നേടിയ കോഴിക്കോടും മലപ്പുറവും മൂന്നാം സ്ഥാനം പങ്കിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.