7 January 2026, Wednesday

Related news

January 6, 2026
January 6, 2026
January 4, 2026
January 4, 2026
January 3, 2026
January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026

ക്രിക്കറ്റ് കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കുട്ടി മരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
August 11, 2024 11:15 am

ക്രിക്കറ്റ് കളിക്കുന്നതിനിടെ വൈദ്യൂത ലൈനുമായി സമ്പര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്ന് 13 വയസുകാരന്‍ മരിച്ചതായി പൊലീസ് അറിയിച്ചു.ഇന്നലെ ഡല്‍ഹിയിലാണ് സംഭവമുണ്ടായത്.ഡല്‍ഹിയിലെ കോട്‌ല വിഹാര്‍ ഫേസ് 2ലെ ഒരു ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് എടുക്കാന്‍ പോകുമ്പോള്‍ വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഗ്രൗണ്ടിന്റെ ഒരു മൂലയില്‍ സ്ഥിതി ചെയ്യുന്ന പശുത്തൊഴുത്തിലേക്ക് വൈദ്യുതി കൊണ്ടുപോകുന്ന ഇരുമ്പ് തൂണില്‍ നിന്നാണ് വൈദ്യുതാഘാതം ഏറ്റതെന്നും പൊലീസ് പറഞ്ഞു.

പെട്ടെന്ന് തന്നെ കുട്ടിയെ ദീന്‍ ദയാല്‍ ഉപാധ്യയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴ്‌പ്പെടുകയായിരുന്നു.ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 106(1) പ്രകാരം( എന്തെങ്കിലും അശ്രദ്ധമൂലം ഒരു വ്യക്തി മരണപ്പെട്ടാല്‍ മനഃപൂര്‍വ്വം അല്ലാത്ത നരഹത്യക്കുള്ള കേസ്) പൊലീസ് കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ മാസം ആദ്യം ഡല്‍ഹിയിലെ ബന്ദിപുര്‍ മേഖലയില്‍ വൈദ്യുതാഘാതമേറ്റ് 12 വയസുകാരന്‍ മരണപ്പെട്ടിരുന്നു.ജൂലൈ 31ന് ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

മറ്റൊരു സംഭവത്തില്‍, ഡല്‍ഹിയിലെ മിതാപുരില്‍ വൈദ്യുതാഘാതമേറ്റ് 28 കാരന്‍ മരണപ്പെട്ടിരുന്നു. 

Eng­lish Summary;Boy dies of elec­tro­cu­tion while play­ing cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.