22 January 2026, Thursday

Related news

December 19, 2025
December 6, 2025
November 18, 2025
October 23, 2025
May 27, 2025
October 15, 2024
May 29, 2024
September 1, 2023
August 17, 2023
June 13, 2023

വീട്ടിലെത്താൻ വൈകി, പത്ത് വയസുകാരനെ നഗ്നനാക്കി റെയിൽവേ ട്രാക്കിൽ ഇരുത്തി പിതാവിന്റെ ക്രൂരത

Janayugom Webdesk
ലഖ്നൗ
June 13, 2023 6:19 pm

പത്ത് വയസുകാരനെ നഗ്നനാക്കി കൈയ്യും കാലും കെട്ടി റെയില്‍വേ ട്രാക്കില്‍ ഇരുത്തി പിതാവ്. ഉത്തർപ്രദേശിലെ ഹർദോയിലാണ് ഞെട്ടിക്കുന്ന സംഭവം. രാത്രി വൈകി വീട്ടിലെത്തിയതിനെ തുടര്‍ന്നാണ് പിതാവിന്റെ ക്രൂരമായ ശിക്ഷ. നഗ്നനാക്കി കൈകളും കാലുകളും പ്ലാസ്റ്റിക് ചരടുകൾ കൊണ്ട് ബന്ധിച്ച ശേഷം ട്രെയിൻ പാളത്തില്‍ കുട്ടിയെ ഇയാള്‍ ബലമായി ഇരുത്തുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ട്രെയിൻ വരുന്നത് കണ്ടിട്ടും ഇയാള്‍ മകനെ ട്രാക്കില്‍ നിന്ന് മാറ്റാൻ തയാറായില്ല. തുടര്‍ന്ന് കുട്ടിയുടെ സഹോദരി പിതാവിനോട് പറഞ്ഞ ശേഷമാണ് ഇയാള്‍ മകനെ ട്രാക്കില്‍ നിന്ന് മാറ്റിയത്.

നിരവധി ആളുകള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നിട്ടും ഇയാളെ തടയാനോ കുട്ടിയെ രക്ഷിക്കാനോ തയാറായില്ല. കണ്ടുനിന്നവര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുക മാത്രമാണ് ചെയ്തത് എന്ന് വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തില്‍ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: boy made to sit on rail­way track by father in UP
You may also like this video

 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.