23 January 2026, Friday

Related news

January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

പങ്കാളിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കാമുകന്‍ പിടിയില്‍

Janayugom Webdesk
ബംഗളുരു
October 12, 2023 7:05 pm

വിവാഹം കഴിക്കാനിരുന്ന യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ വെല്ലൂർ സ്വദേശിയായ 26‑കാരൻ സഞ്ജയ് കുമാറിനെയാണ് ബംഗളൂരു പൊലീസ് പിടികൂടിയത്. 24കാരിയായ തന്റെ കാമുകിയുടെ ചിത്രങ്ങളാണ് യുവാവ് വിവിധ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിച്ചത്.

അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതറിഞ്ഞ് യുവതി പൊലീസിൽ പരാതി നല്‍കി. കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി തന്‍റെ കാമുകൻ തന്നെയാണെന്ന് യുവതി തിരിച്ചറിയുന്നത്. തമിഴ്‌നാട്ടിലെ വെല്ലൂർ സ്വദേശികളായ ഇരുവരും പത്താംക്ലാസ് മുതൽ സുഹൃത്തുക്കളായിരുന്നു. ബെംഗളൂരിൽ ജോലി ചെയ്തിരുന്ന ഇരുവരും ഏറെ നാളായി ലിവ് ഇൻ റിലേഷൻ ഷിപ്പിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇരുവരും വിവാഹം കഴിക്കാനൊരുങ്ങുന്നതിനിടെയാണ് യുവാവ് അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. സഞ്ജയ് കുമാർ തന്‍റെ കാമുകിയുടെ അശ്ലീല ദൃശ്യം പോസ്റ്റ് ചെയ്ത് അതിന് വരുന്ന കമന്‍റുകള്‍ വായിച്ച് ആനന്ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ചിത്രത്തിന് വരുന്ന കമന്‍റുകൾക്ക് ഇയാള്‍ ലൈക്ക് ഇടുകയും മറുപടി നൽകുകയും ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ ഇയാൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു.

Eng­lish Summary:Boyfriend arrest­ed for mor­ph­ing Pankali’s pic­ture and spread­ing it

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.