21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

October 6, 2024
October 5, 2024
September 22, 2024
August 6, 2024
May 20, 2024
October 10, 2023
September 8, 2023
August 25, 2023
September 15, 2022
June 10, 2022

കാമുകിയെ പേടിപ്പിക്കാന്‍ ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ കയറിയ കാമുകന് പൊള്ളലേറ്റു

Janayugom Webdesk
കൊച്ചി
August 25, 2023 3:03 pm

കാമുകിയുമായുള്ള തര്‍ക്കത്തിനിടെ പേടിപ്പിക്കാന്‍ ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ കയറിയ കാമുകന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍. ബ്രഹ്മപുരം സ്വദേശിയെയാണ് പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെ 2.30ന് കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. തര്‍ക്കത്തിന് ഒടുവില്‍ കാമുകിയെ പേടിപ്പിക്കാനാണ് യുവാവ് ട്രാന്‍സ്ഫോര്‍മറില്‍ കയറിയതെന്ന് വിവരം. 

മുകളില്‍ കയറി ലൈനില്‍ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വലിയ ശബ്ദത്തോടെ ലൈനില്‍നിന്ന് പൊട്ടിത്തെറി ഉണ്ടാകുകയും ലൈന്‍ ഓഫാകുകയും ചെയ്തു. പൊട്ടിത്തെറി ശബ്ദം കേട്ട് തൊട്ടടുത്തുള്ള കെഎസ്ഇബി ഓഫീസില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനായ വിജയബാബു ഉടന്‍തന്നെ യുവാവിന് പ്രഥമശുശ്രൂഷ നല്‍കി. പെട്ടെന്നുതന്നെ ലൈന്‍ ഓഫായതിനാലാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് കെഎസ്ഇബി ജീവനക്കാര്‍ പറഞ്ഞു. പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് അവിടെ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൈകള്‍ക്കും കഴുത്തിനുതാഴെയും അരയ്ക്കുമുകളിലും പൊള്ളലേറ്റിട്ടുണ്ട്. 

Eng­lish Summary:Boyfriend got burnt after climb­ing on top of trans­former to scare his girlfriend

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.