23 January 2026, Friday

Related news

January 21, 2026
January 21, 2026
January 18, 2026
January 11, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; ബിജെപി നേതാവിന് വീടൊരുക്കാനൊരുങ്ങി ബ്രാഹ്‌മണ സംഘടന

Janayugom Webdesk
ഭോപ്പാല്‍
July 10, 2023 4:26 pm

മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി നേതാവ് പർവേശ് ശുക്ലയ്ക്ക് വീട് പണിത് നല്‍കാനൊരുങ്ങി ബ്രാഹ്‌മണ സംഘടന. ഇയാളുടെ വീട് കഴിഞ്ഞ ദിവസം മധ്യപ്രദേശ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബ്രാഹ്‌മണ സംഘടനയായ ബ്രാഹ്‌മണ സമാജം വീടൊരുക്കാൻ ധനസമാഹരണ ക്യാമ്പയിന്‍ ആരംഭിച്ചത്.

ബ്രാഹ്മിൺ സമാജിന്‍റെ നേതൃത്വത്തിൽ വീട് പുനർനിർമിച്ച് നൽകുമെന്ന് അധ്യക്ഷൻ പുഷ്പേന്ദ്ര മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. പർവേശ് ശുക്ലയുടെ പ്രവൃത്തിയിൽ അദ്ദേഹത്തിന്‍റെ കുടുംബം എന്തിനാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ധനസഹായമായി 51,000 രൂപ കുടുംബത്തിന് കൈമാറിയിട്ടുണ്ട്. വീട് പുനർനിർമാണത്തിനുള്ള തുക ജനങ്ങൾ നൽകുന്നുണ്ടെന്നും മിശ്ര വ്യക്തമാക്കി.

മധ്യപ്രദേശിലെ സിധി ജില്ലയിലാണ് സംഭവം. ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. നിരവധി പേര്‍ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഇതിന് പിന്നാലെ പ്രവേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്നാണ് പ്രവേശിന്റെ വീട് ഇടിച്ചുനിരത്തിയത്. തുടർന്ന് പീഡനത്തിനിരയായ ദശ്മത് രാവതിനെ ഭോപാലിലെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ച് കാൽകഴുകിക്കൊടുത്താണ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയത്.

Eng­lish Sum­ma­ry: brah­man samaj will build home for mad­hya pradesh uri­na­tion case accused
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.