27 December 2025, Saturday

Related news

December 26, 2025
December 24, 2025
December 24, 2025
December 22, 2025
December 20, 2025
December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 16, 2025

ബ്രഹ്മപുരം തീപിടിത്തം; അടിയന്തിരയോഗം വിളിച്ച് മുഖ്യമന്ത്രി

Janayugom Webdesk
കൊച്ചി
March 8, 2023 4:11 pm

കൊച്ചി ബ്രഹ്മപുരം തീപിടിത്തം വിഷയത്തില്‍ അടിയന്തിരയോഗം വിളിച്ച് മുഖ്യമന്ത്രി. ഇന്ന് വൈകിട്ട് 5 മണിക്കാണ് യോഗം.
അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ജില്ലാ കളക്ടർ രേണുരാജ് ഹൈക്കോടതിയെ അറിയിച്ചു. ചൂട് കൂടുന്നതിനാൽ ജാഗ്രതവേണമെന്ന നിർദേശം കോർപറേഷന് നൽകിയിരുന്നുവെന്നാണ് കളക്ടര്‍ വ്യക്തമാക്കിയത്.

പൊതു ജന താൽപര്യത്തിനാണ് പ്രഥമ പരിഗണനയെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തെ മുഴുവന്‍ ഒരു നഗരമായി കാണണം. മാലിന്യ സംസ്‌കരണത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണം. ഉറവിടത്തില്‍ നിന്ന് തന്നെ മാലിന്യം വേര്‍തിരിക്കണമെന്നും കോടതി വ്യക്തമാക്കി.

പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ നഗരം മുഴുവന്‍ മാലിന്യം കുമുഞ്ഞുകൂടുന്ന സാഹചര്യം ഉണ്ടാകരുത്, അതാണ് കോടതിയുടെ ഉദ്ദേശമെന്നും കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: brahma­pu­ram fire chief min­is­ter called an emer­gency meeting
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.