22 December 2025, Monday

Related news

December 1, 2025
November 10, 2025
November 2, 2025
October 29, 2025
October 10, 2025
October 7, 2025
October 4, 2025
October 4, 2025
September 16, 2025
September 16, 2025

ബ്രഹ്മപുരം മാലിന്യ നിക്ഷേപ പ്ലാന്റിലെ തീപിടിത്തം: നിരീക്ഷണ സമിതി റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

Janayugom Webdesk
തിരുവനന്തപുരം
March 12, 2023 10:37 am

കൊച്ചി ബ്രഹ്മപുരം മാലിന്യ നിക്ഷേപ പ്ലാന്റിലെ തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ സ്ഥലം സന്ദർശിച്ച നിരീക്ഷണ സമിതി റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. ആരോഗ്യ വകുപ്പ് തീരുമാനിച്ച ആരോഗ്യ സര്‍വേയും ചൊവ്വാഴ്ച ആരംഭിക്കും.

പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.അതേ സമയം, പ്രതിസന്ധി സൃഷ്ടിച്ച പുകപടലങ്ങൾക്ക് ബ്രഹ്മപുരത്ത്‌ ശമനം കണ്ടു തുടങ്ങി.

എസ്‌കവേറ്ററുകളും ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥരും കോര്‍പ്പറേഷന്‍ ജീവനക്കാരും സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരും ചേര്‍ന്നാണ് ബ്രഹ്മപുരത്ത് ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്നത്. മണ്ണുമാന്തികൾ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികൾ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പു ചെയ്താണ് പുക പൂർണമായും നിയന്ത്രണ വിധേയമാക്കുന്നത്.

Eng­lish Summary:
Brahma­pu­ram waste dis­pos­al plant fire: Mon­i­tor­ing com­mit­tee report to be sub­mit­ted to High Court tomorrow

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.