19 December 2024, Thursday
KSFE Galaxy Chits Banner 2

നെയ്മറില്ലാതെ ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

Janayugom Webdesk
സാവോപോളോ
January 15, 2022 8:50 am

ലോകകപ്പ് യോഗ്യതാ റൗണ്ടിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിനെ തുടര്‍ന്ന് നെയ്മറെ ടീമിലില്‍ നിന്നും ഒഴിവാക്കി. ആസ്റ്റണ്‍ വില്ലയിലേക്ക് കൂടുമാറി കൗട്ടീനോയെ ടിറ്റെ ടീമില്‍ ഉള്‍പ്പെടുത്തി. ബാഴ്സലോണയില്‍ കളിക്കാന്‍ തുടങ്ങിയ ആല്‍വസും ടീമില്‍ ഉണ്ട്. ആഴ്സണലിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഗബ്രിയേലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി തിളങ്ങിയ അലക്സ് ടെല്ലസും സ്ക്വാഡില്‍ എത്തി.

ഈ മാസം 27ന് ഇക്വഡോറിനെയും ഫെബ്രുവരി രണ്ടിന് പരാഗ്വയേയും നേരിടാനുള്ള ബ്രസീൽ ടീമിനെയാണ് കോച്ച് ടിറ്റെ പ്രഖ്യാപിച്ചിരിക്കുന്നത്. 13 കളിയിൽ 35 പോയിന്റുമായി മേഖലയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ബ്രസീൽ നേരത്തേ തന്നെ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. 

ENGLISH SUMMARY:Brazil announced the squad with­out Neymar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.